Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ks Mani

ശ​ബ​രി​മ​ല​യി​ലെ നെ​യ്യ് വി​ത​ര​ണം: മി​ൽ​മ​യു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ളി​ൽ യാ​തൊ​രു കൃ​ത്രി​മ​വും ന​ട​ന്നി​ട്ടി​ല്ലെ​ന്ന് മി​ൽ​മ ചെ​യ​ർ​മാ​ൻ 

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ നെ​യ്യ് വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മി​ൽ​മ​യ്‌​ക്കെ​തി​രെ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെന്ന് മി​ൽ​മ ചെ​യ​ർ​മാ​ൻ കെ.​എ​സ്. മ​ണി. മി​ൽ​മ​യു​ടെ ഉ​ൽ​പ്പ​ന്ന​ങ്ങ​ളി​ൽ യാ​തൊ​രു കൃ​ത്രി​മ​വും ന​ട​ന്നി​ട്ടി​ല്ലെ​ന്നും മ​ണി വ്യ​ക്ത​മാ​ക്കി. 


മി​ൽ​മ​യു​ടെ നെ​യ്യ് വേ​ണ്ടെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് ഒ​രി​ക്ക​ലും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും, മ​റി​ച്ച് പു​റ​മെ നി​ന്ന് നെ​യ്യ് വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്നാ​ണ് അ​റി​യി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്റ്റേ​റ്റ് ലാ​ബി​ൽ പ​രി​ശോ​ധി​ച്ച ശേ​ഷം ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി​യാ​ണ് ശ​ബ​രി​മ​ല​യി​ലേ​ക്ക് നെ​യ്യ് അ​യ​ച്ച​തെ​ന്നും, ഗു​ണ​നി​ല​വാ​ര​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യ​താ​യി ദേ​വ​സ്വം ബോ​ർ​ഡ് ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ അ​തി​ൽ മി​ൽ​മ​യ്ക്ക് യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നും അ​മി​ത​ലാ​ഭ​ത്തി​നു വേ​ണ്ടി മി​ൽ​മ കൃ​ത്രി​മം കാ​ണി​ക്കാ​റി​ല്ലെ​ന്നും കെ.​എ​സ്. മ​ണി വ്യ​ക്ത​മാ​ക്കി. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഇ​ട​പാ​ടു​കാ​രാ​ണോ ഇ​തി​നു പി​ന്നി​ലെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും, മി​ൽ​മ​യു​ടെ ലോ​ഗോ​യോ എം​ബ്ല​മോ ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടു​ണ്ടെ​ന്ന് തെ​ളി​ഞ്ഞാ​ൽ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. 

നി​ല​വി​ലു​ള്ള അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നും, അ​ന്വേ​ഷ​ണ​ത്തി​ൽ മി​ൽ​മ​യി​ലെ ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്ന് തെ​ളി​ഞ്ഞാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വാ​ർ​ത്ത​ക​ൾ വ​ലി​യ തോ​തി​ൽ പ്ര​ച​രി​ച്ചി​ട്ടും ആ​രും ത​ന്നോ​ട് ഔ​ദ്യോ​ഗി​ക​മാ​യി കാ​ര്യം തി​ര​ക്കി​യി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ചെ​യ​ർ​മാ​ൻ, ഈ ​വി​വാ​ദ​ങ്ങ​ൾ​ക്ക് ശേ​ഷ​വും മി​ൽ​മ നെ​യ്യു​ടെ വി​ൽ​പ​ന​യി​ൽ കു​റ​വു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​റി​യി​ച്ചു. 

പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് നെ​യ്യ് മാ​റ്റി​യ​തെ​ങ്കി​ൽ അ​ത് പ​മ്പ​യി​ലെ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തേ​ണ്ട​ത​ല്ലേ എ​ന്ന് ചോ​ദി​ച്ച അ​ദ്ദേ​ഹം, ക​ള്ള​ത്ത​രം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് ശ​ബ​രി​മ​ല അ​ധി​കൃ​ത​ർ മി​ൽ​മ​യെ സ​മ​യ​ബ​ന്ധി​ത​മാ​യി അ​റി​യി​ച്ചി​ല്ലെ​ന്നും ചോ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​രം യൂ​ണി​യ​ൻ എം​ഡി​യു​ടെ മ​റു​പ​ടി ല​ഭി​ച്ച ശേ​ഷം സം​ഭ​വ​ത്തി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up